എന്റെ അച്ഛന് ,
നിഷ യുടെ കവിത
ഹൃദയത്തിലെ നേരിപ്പോടില്‍ എന്‍ ആത്മാവ് പിടയവേ ,
വാല്‍സല്യത്തിന്‍ കുളിര്‍ മഴ പെയ്യിച്ച സ്നേഹമേ ,
ഞാന്‍ കണ്ട മരീചികയ്ക്കപ്പുറം,
ജീവിതത്തിന്റെ പുതു നിറം കാണിച്ച സൗഭാഗ്യമെ,
ഒരു പൂവിനെ എന്നപോലെന്നെ താലോലിച്ചു,
നന്മയുടെ സൌരഭ്യമേകിയത്,
കണ്ണ്നീർ മേഘങ്ങള്‍ എന്‍ മണ്‍വീണയ്ക്ക് മൌനമേകുമ്പോള്‍
പുതു രാഗമേകുന്നതുമാ സ്നേഹം... !!
എന്‍ സ്വപ്നങ്ങളൊക്കെയും സഫലമാകവേ,
അറിയുന്നതിന്‍ സ്നേഹവിയര്‍പ്പ് തുള്ളികള്‍....!!
മിഴിയിണ കലങ്ങാതെ, പുഞ്ചിരി മായാതെ,
എന്നുമെന്‍ വഴിത്താര നിറയുമെൻ സ്നേഹമേ ,
ആ തൃപ്പാദത്തില്‍ തൊഴുകൈകളോടെ
സമര്‍പ്പിക്കാൻ ഈ ജീവിതം മതിയാകുമോ ?
.... Poem by NISHA CLEETUS
