Monday, October 21, 2013

ഞാന്‍ ! എന്നെ അറിയുവാനായില്ലെന്നോ! അതിനെന്നെ അറിയുവാന്‍ ഒന്നുമില്ലെന്റെ സ്നേഹിതാ.. ഞാനെന്നാല്‍ ദാ ഇത്രയേ ഉള്ളൂ ... ഒരു പൊട്ടിത്തെറി ,ഒരു പൊട്ടിച്ചിരി പിന്നെ; പിന്നെ ഒരല്പം നിശബ്ദതയും കൊച്ചു കുട്ടിക്ക് മധുരം എന്നപോല്‍ പോരുമ്പോള്‍ നീ അല്‍പ്പം സ്നേഹം കരുതുക ! കാണുമ്പോള്‍ നീ അത് പകരുക .. ദാ അത്രയേ ഉള്ളു ഞാന്‍!!

Saturday, October 12, 2013

നിനക്കായാണ് ഞാന് കാത്തിരിക്കുന്നത്.... നിനക്കായാണ് ഞാന് ജീവിക്കുന്നത്..... നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി, ഈ ജന്മം മുഴുവന് നിനക്കായ് മാത്രം... മഴത്തുള്ളിയുടെ കളകളാരവം പോലെ . എന്നിലേക്ക്‌ നീ. ഇറങ്ങി വന്നപ്പോള്‍ എന്നെ പ്രണയിച്ച് തുടങ്ങിയപ്പോള്‍ .. ഞാന്‍ നിന്‍റെ ആരുമല്ലായിരുന്നു ..! പക്ഷെ . എന്നെ പിരിയുമ്പോള്‍ ... നീഎന്റേതു മാത്രമായിരുന്നു. ഇനിയുമൊരു ജന്മം ദൈവം ചോദിച്ചുവെങ്കില്‍ എനിക്ക് ഞാനായി പിറക്കണം , കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു‌ തുടങ്ങിയത് എവിടെനിന്നായിരുന്നു എന്നെനിക്കറിയില്ല ഇന്നലയുടെ മറവുകളില്‍ അവ പതിയിരുന്നു അക്രമിക്കുകയായിരുന്നു.... പിന്നെയും നീ നിന്ന് കത്തുന്നു , നീ ഒന്നറിയുക പൂര്‍ണമായി എന്നെ , ഇവിടെ തുറന്നു കാട്ടുവാന്‍ എനിക്കാവില്ല ... പക്ഷെ നിന്‍റെ പല ചോദ്യങ്ങള്‍ക്കുമുള്ള എന്‍റെ മറുപടി എനിക്ക് തരെണ്ടാതായിയുണ്ട് കാരണം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്നേക്കാള്‍...

Friday, October 11, 2013


അസ്‌കര്‍ വെങ്ങാട്


 http://vyganews.com/china-plans-to-become-worlds-superpower/
രാഷ്ട്രം എന്ന സങ്കല്‍പത്തിന്റെ ഉദയത്തോടെ തന്നെ അധികാരത്തിന്റെ വ്യാപ്തി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീണ്ടിരുന്നു. എല്ലാവരെയും അടക്കിഭരിക്കാനാണ് ചരിത്രാധീതകാലം തൊട്ട് എല്ലാ ഭരണാധികാരികളും ശ്രമിച്ചിട്ടുളളത്. പുതിയ കാലത്തില്‍ ലോകം കാല്‍ക്കീഴിലാക്കാനായി അമേരിക്ക സര്‍വ തന്ത്രങ്ങളും പയറ്റുന്നു. ഇതിനിടെ ലോകശക്തിയാവാന്‍ ചൈനയും കോപ്പുകൂട്ടുകയാണ്. ലോകശക്തിയാവുന്നതിന്റെ മുന്നോടിയായി അടുത്ത 50 വര്‍ഷത്തിനിടെ ആറ് യുദ്ധങ്ങള്‍ ചെയ്യേണ്ടി വരുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചാണിപ്പോള്‍ അവരുടെ ഓരോ നീക്കവും.
കഴിഞ്ഞ ജൂലൈയിലാണ് ചൈന അടുത്ത അന്‍പത് വര്‍ഷത്തിനിടെ വരാനിരിക്കുന്ന അഞ്ച് യുദ്ധങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ ഇന്ത്യയുമായുളള യുദ്ധവും ഉള്‍പ്പെടുന്നു. ഇന്ത്യയെ കീഴടക്കുന്നതോടെ ലോകശക്തിയാവാനുളള മുന്നേറ്റത്തില്‍ മറ്റൊരു ഏഷ്യന്‍ ശക്തി തങ്ങള്‍ക്ക് മുന്നിലുണ്ടാവില്ലെന്നാണ് ചൈനയുടെ വിലയിരുത്തല്‍ . ഏഷ്യയിലെ ചോദ്യം ചെയ്യപ്പെടാനാവാക്ക ശക്തിയായാല്‍ പിന്നീടുളള ശ്രദ്ധ വന്‍കരയ്ക്ക് അപ്പുറത്തേക്ക് നീട്ടാനാണ് ചൈനയുടെ പദ്ധതി. ദീര്‍ഘവീക്ഷണത്തോടെ ആസൂത്രിതമായാണ് ഇതിനുവേണ്ടി ചൈന കരുക്കള്‍ നീക്കുന്നത്.
Chinese_soldiers_Vyganews
വരാനിരിക്കുന്ന അന്‍പത് വര്‍ഷത്തിനിടെ തായ് വാന്‍, (2020 -2025), സ്പ്രാറ്റ്‌ലി ദ്വീപുകള്‍ (2025-2030), ദക്ഷിണ ടിബറ്റ് (2035-40), സെന്‍കാകു ദ്വീപുകളും റുയ്ക്യവും (2040-2045) ഔട്ടര്‍ മംഗോളിയ (2045-2055), റഷ്യ (2055-2060) എന്നിവരുമായാണ് ചൈന യുദ്ധത്തിന് ഒരുങ്ങുന്നത്. യുദ്ധം എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിപ്പിക്കണം എന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്ത് ചൈനയിറങ്ങുമ്പോള്‍ അത് ലോകക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിന്തകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരിക്കും. ഇത് മൂന്നാം ലോകയുദ്ധത്തിലേക്കായിരിക്കും മനുഷ്യരാശിയെ നയിക്കുക.
തായ് വാന്‍ കീഴടക്കുന്നതോടെയാണ് ചൈനയുടെ പടയോട്ടം തുടങ്ങുക. ഇതോടെ ചൈന, പുതിയൊരു ചൈനയായി മാറുമെന്നാണ് അവരുടെ രഹസ്യറിപ്പോര്‍ട്ടിലുളളത്. അപ്പോഴേക്കും റഷ്യയും ജപ്പാനും തകരുമെന്നും വന്‍ ശക്തികളായ അമേരിക്കയും ഇന്ത്യയും വളര്‍ച്ച മുരടിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍ . ഈയൊരു പശ്ചാത്തലത്തില്‍ തങ്ങളുടെ രാഷ്ട്രീയ – സൈനിക നീക്കങ്ങള്‍ ഫലപ്രദമാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
chinese_army_vyganews
ഇന്ത്യയുമായി നേരിട്ടൊരു യുദ്ധമല്ല ചൈന പ്രതീക്ഷിക്കുന്നത്. എന്നാല്‍ ദക്ഷിണ ടിബറ്റുമായുളള യുദ്ധത്തില്‍ ഇന്ത്യ ഇടപെടുമെന്ന് ചൈന കരുതുന്നു. പിന്നീടിത് ഇന്ത്യ – ചൈന യുദ്ധമായി മാറാനുളള സാധ്യതയും അവര്‍ തളളിക്കളയുന്നില്ല. കാരണം ഈ സമയത്ത് അരുണാചല്‍ പ്രദേശ് തങ്ങളുടെ വരുതിയിലാക്കാനാണ് ചൈനയുടെ നീക്കം. ഇതില്‍ വിജയിച്ചാല്‍ അസം, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ചൈനയുടെ നീക്കങ്ങള്‍. ഈയവസ്ഥയില്‍ ഇന്ത്യയുമായി പരിപൂര്‍ണ യുദ്ധം ചൈന പ്രതീക്ഷിക്കുന്നു. ഈ യുദ്ധത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നും സാമ്പത്തികനില താറുമാറാക്കാന്‍ കഴിയുമെന്നുമാണ് ചൈനയുടെ കണക്കുകൂട്ടല്‍ .
ചൈനയുടെ രഹസ്യറിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അമേരിക്ക, ജപ്പാന്‍ , റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ മൃദുസമീപനമാണ് പുലര്‍ത്തുന്നത്. ഇതേസമയം, ചൈനയോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നു.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി പാകിസ്ഥാനെ സഹായിക്കാനും ചൈന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ പരോക്ഷമായി ഇടപെടുകയാണ് ഇതിന് ചൈന കണ്ടെത്തിയിരിക്കുന്ന മാര്‍ഗം. ഇതിനായി ചൈന സങ്കീര്‍ണമായ ആയുധങ്ങള്‍ പാകിസ്ഥാന് നല്‍കും. 2035ലായിരിക്കും ഇത്. പാകിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്ന സമയത്തായിരിക്കും ചൈന ടിബറ്റിന് വേണ്ടി ആക്രമണം അഴിച്ചുവിടുക. പാകിസ്ഥാനുമായി പോരടിക്കുമ്പോള്‍ ടിബറ്റ് പ്രശ്‌നത്തില്‍ ഇന്ത്യക്ക് ഇടപെടാനാവില്ലെന്നും ഇതിലൂടെ ടിബറ്റും അരുണാചല്‍ പ്രദേശും വരുതിയിലാവുമെന്നും ചൈന കരുതുന്നു.
Chinese-Military-vyganews
ചൈനയിലെ ഉന്നത സൈനിക മേധാവികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും ചൈനീസ് പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സുമൊക്കെ രഹസ്യ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ചൈനയുടെ പദ്ധതികള്‍ മൂന്നാം ലോകയുദ്ധത്തിന് വഴിതുറക്കുമെന്നതില്‍ സംശയമില്ല.
READ MORE>>>http://vyganews.com/china-plans-to-become-worlds-superpower/


Askar Vengad





Thursday, October 10, 2013


അസ്‌കര്‍ വെങ്ങാട്

http://vyganews.com/articly-by-askar-vengad-on-muslim-marriage/
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കി കുറയ്ക്കണമെന്ന ചര്‍ച്ച കൊഴുക്കുകയാണിപ്പോള്‍ . സത്യത്തില്‍ മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?. സമുദായത്തിനോ അതോ രക്ഷിതാക്കള്‍ക്കോ?. അല്ലെങ്കില്‍ കാലവും ലോകവും മുന്നോട്ടുകുതിക്കവേ എന്തിനാണ് ഇത്തരമൊരു പിന്തിരിപ്പന്‍ ചര്‍ച്ചയുടെ ആവശ്യം?.
മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യസപരമായും മറ്റ് മേഖലകളിലും മികവ് കൈവരിക്കുമ്പോഴാണ് ഇത്തരമൊരു ചര്‍ച്ച സജീവമാവുന്നതെന്ന് മറക്കരുത്. അപ്പോള്‍ ഇത്തരമൊരു നേട്ടം സമുദായത്തിലെ തന്നെ ചിലര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. അല്ലെങ്കില്‍ ഇത്തരമൊരു വാദത്തിന് പ്രസക്തിയുണ്ടോ?. ഇല്ലെന്ന് തന്നെയാണ് എന്റെ പക്ഷം. വിവാഹത്തിന്റെ മറയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടെന്ന രഹസ്യ അജണ്ട നടപ്പാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നുറപ്പ്.

സമീപകാലത്തെ മെഡിക്കല്‍ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളുടെയും മറ്റ് മത്സര പരീക്ഷകളുടെയും ഫലം ശ്രദ്ധിക്കുന്നവര്‍ക്ക് ഒരുകാര്യം മനസ്സിലാവും. മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ മുസ്ലീം കുട്ടികള്‍ വലിയ വിജയം നേടുന്നു. വിദ്യാഭ്യാസപരമായ ഇവരുടെ ഉയര്‍ച്ച സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്. ഈ മാറ്റങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി ചിലര്‍ മുന്നോട്ടുവന്നിരിക്കുന്നത്.
muslim-girls-vyganews2
വിവാഹപ്രായം പതിനെട്ടായിരിക്കെ തന്നെയാണ് മലപ്പുറം ജില്ലയില്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബാധം നടക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രമല്ല, മലബാറില്‍ പൊതുവെ ഈ കാഴ്ച കാണാനാവും. മുപ്പതാം വയസ്സില്‍ അമ്മൂമ്മമാരാവുന്നത് മലപ്പുറം ജില്ലയിലെ പതിവ് കാഴ്ചയാണ്. ഇത്തരം കാഴ്ചകള്‍ക്ക് തുടര്‍ച്ച വേണം എന്നാണോ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം എന്ന് വാദിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.
വിവാഹം വിദ്യാഭ്യാസത്തിന് തടസ്സമല്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കംപേരാണ് വിവാഹത്തിന് ശേഷം വിദ്യാഭ്യാസം തുടരുന്നത് എന്നതാണ് സത്യം. വിവാഹത്തിന് ശേഷം ഏറെ താമസിയാതെ അമ്മമാരാവുന്നതോടെ ഈ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലോ കോളേജിലോ പോകാനോ പഠിക്കാനോ കഴിയുമോ?. ഭൂരിപക്ഷം പെണ്‍കുട്ടികളെയും അവരുടെ സമ്മതമില്ലാതെയാണ് ചെറുപ്രായത്തില്‍ കെട്ടിച്ചയക്കുന്നത്. കൂടെ പഠികുന്നവര്‍ ജീവിതത്തിന്റെ നല്ലകാലം ആസ്വദിക്കുമ്പോള്‍ മുസ്ലീം പെണ്‍കുട്ടികള്‍ താങ്ങാന്‍ കഴിയാത്ത ജീവിതഭാരങ്ങളുടെ ഉടമകളായിക്കഴിഞ്ഞിരിക്കും.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സത്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയും അതിലൂടെ അവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയും പലരും ആഗ്രഹിക്കുന്നില്ല. അതിന്റെ കാരണങ്ങള്‍ വളരെ ലളിതമാണ്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുണ്ടാവുന്നതോടെ പല പിന്തിരിപ്പന്‍ കാര്യങ്ങള്‍ക്കും പെണ്‍കുട്ടികളെ കിട്ടില്ല. അതുകൊണ്ട് ചെറുപ്പത്തിലേ കെട്ടിച്ചയച്ച് സ്വന്തം കാലില്‍ നില്‍ക്കാനുളള ശ്രമം തച്ചുടയ്ക്കുക എന്ന ലളിത തന്ത്രമാണ് ഇതിന് പിന്നില്‍ .
പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുണ്ടാവുന്നതിലൂടെ നിലനില്‍ക്കുന്ന പലസംവിധാനങ്ങളും ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. ഇത്തരമൊരു ചോദ്യം ചെയ്യലിനുളള അവസരം ഉണ്ടാക്കാതിരിക്കാനുളള ഒറ്റമൂലിയാണ് വിവാഹം. അടുക്കളയില്‍ തളച്ചിടപ്പെടുന്നതോടെ സമൂഹവുമായുളള ബന്ധംകൂടിയാണ് അറുത്തുമാറ്റുന്നത്. ഇതിലൂടെ പിന്തിരിപ്പന്‍ ആശയക്കാര്‍ക്ക് നേട്ടങ്ങളുണ്ടായേക്കാം. പക്ഷേ, സമൂഹത്തിനും സമുദായത്തിനും ദോഷം മാത്രമേ ഉണ്ടാവൂ.
muslim-girls-vyganews1
എം ഇ എസ് അടുത്തിടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 99 ശതമാനം മുസ്ലീം പെണ്‍കുട്ടികളും വിവാഹപ്രായം പതിനാറാക്കി കുറയ്ക്കുന്നതിന് എതിരായിരുന്നു. ഇതില്‍ നിന്ന് ഇവരുടെ നിലപാട് വ്യക്തം. അവര്‍ക്ക് പഠിക്കാനും ജീവിത വിജയങ്ങള്‍ നേടാനും ആഗ്രഹമുണ്ട്. ഈ ആഗ്രങ്ങളെയാണ് വിവാഹപ്രായം കുറച്ച് കുഴിച്ചുമൂടാന്‍ ശ്രമിക്കുകന്നത്. സമൂഹത്തിലെ മുഖ്യധാരയിലേക്ക് മുസ്ലീം പെണ്‍കുട്ടികള്‍വ വരുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണ്. മലബാറിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി ഇന്നേവരെ ഒരു മുസ്ലീം വനിതാ എം എല്‍ എയെ നിയമസഭയില്‍ എത്തിച്ചിട്ടില്ല. അപ്പോള്‍ , പാര്‍ലമെന്റിലെ കാര്യം പറയേണ്ടതില്ലല്ലോ. മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മുസ്ലീം വനിതകള്‍ സ്ഥാനാര്‍ഥികളാവുന്നുണ്ടെങ്കിലും അത് മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ട് മാത്രമാണ്. വനിതാ സംവരണ സീറ്റുകളില്‍ പുരുഷന്‍മാര്‍ക്ക് മത്സരിക്കാനാവില്ല എന്നത് മാത്രമാണ് ഇതിന് കാരണം. ഇത്തരം സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകളെ നോക്കുകുത്തികളാക്കി മറ്റുളളവര്‍ ഭരിക്കുന്നതും രഹസ്യമായ പരസ്യമാണ്.
ബഹുഭൂരിപക്ഷം മുസ്ലീം വിവാഹങ്ങളും അവരവരുടെ മഹല്ലിലാണ് നടക്കുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുളളവരുടെ വിവാഹം നടത്തിക്കൊടുക്കില്ലെന്ന് അതത് മഹല്ല് കമ്മറ്റികള്‍ തീരുമാനിച്ചാല്‍ ഈ സാമൂഹ്യവിപത്തിനെ വലിയൊരളവില്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതിനായി യുവാക്കളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സ്വന്തം സഹോദരിമാരെ വളരെ ചെറുപ്പത്തിലേ, വിദ്യാഭ്യാസം നഷ്ടപ്പെടുത്തി ജീവിതപ്രാരാബ്ധങ്ങളിലേക്ക് തളളിയിടണമോയെന്ന് ഓരോരുത്തരും ചിന്തിക്കണം. ഇത്തരം ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും മാത്രമേ ഇതിനൊരു പരിഹാരം കാണാനാവൂ.
 READ MORE....>>>>>>http://vyganews.com/articly-by-askar-vengad-
on-muslim-marriage/