Friday, October 11, 2013


അസ്‌കര്‍ വെങ്ങാട്


 http://vyganews.com/china-plans-to-become-worlds-superpower/
രാഷ്ട്രം എന്ന സങ്കല്‍പത്തിന്റെ ഉദയത്തോടെ തന്നെ അധികാരത്തിന്റെ വ്യാപ്തി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീണ്ടിരുന്നു. എല്ലാവരെയും അടക്കിഭരിക്കാനാണ് ചരിത്രാധീതകാലം തൊട്ട് എല്ലാ ഭരണാധികാരികളും ശ്രമിച്ചിട്ടുളളത്. പുതിയ കാലത്തില്‍ ലോകം കാല്‍ക്കീഴിലാക്കാനായി അമേരിക്ക സര്‍വ തന്ത്രങ്ങളും പയറ്റുന്നു. ഇതിനിടെ ലോകശക്തിയാവാന്‍ ചൈനയും കോപ്പുകൂട്ടുകയാണ്. ലോകശക്തിയാവുന്നതിന്റെ മുന്നോടിയായി അടുത്ത 50 വര്‍ഷത്തിനിടെ ആറ് യുദ്ധങ്ങള്‍ ചെയ്യേണ്ടി വരുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചാണിപ്പോള്‍ അവരുടെ ഓരോ നീക്കവും.
കഴിഞ്ഞ ജൂലൈയിലാണ് ചൈന അടുത്ത അന്‍പത് വര്‍ഷത്തിനിടെ വരാനിരിക്കുന്ന അഞ്ച് യുദ്ധങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ ഇന്ത്യയുമായുളള യുദ്ധവും ഉള്‍പ്പെടുന്നു. ഇന്ത്യയെ കീഴടക്കുന്നതോടെ ലോകശക്തിയാവാനുളള മുന്നേറ്റത്തില്‍ മറ്റൊരു ഏഷ്യന്‍ ശക്തി തങ്ങള്‍ക്ക് മുന്നിലുണ്ടാവില്ലെന്നാണ് ചൈനയുടെ വിലയിരുത്തല്‍ . ഏഷ്യയിലെ ചോദ്യം ചെയ്യപ്പെടാനാവാക്ക ശക്തിയായാല്‍ പിന്നീടുളള ശ്രദ്ധ വന്‍കരയ്ക്ക് അപ്പുറത്തേക്ക് നീട്ടാനാണ് ചൈനയുടെ പദ്ധതി. ദീര്‍ഘവീക്ഷണത്തോടെ ആസൂത്രിതമായാണ് ഇതിനുവേണ്ടി ചൈന കരുക്കള്‍ നീക്കുന്നത്.
Chinese_soldiers_Vyganews
വരാനിരിക്കുന്ന അന്‍പത് വര്‍ഷത്തിനിടെ തായ് വാന്‍, (2020 -2025), സ്പ്രാറ്റ്‌ലി ദ്വീപുകള്‍ (2025-2030), ദക്ഷിണ ടിബറ്റ് (2035-40), സെന്‍കാകു ദ്വീപുകളും റുയ്ക്യവും (2040-2045) ഔട്ടര്‍ മംഗോളിയ (2045-2055), റഷ്യ (2055-2060) എന്നിവരുമായാണ് ചൈന യുദ്ധത്തിന് ഒരുങ്ങുന്നത്. യുദ്ധം എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിപ്പിക്കണം എന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്ത് ചൈനയിറങ്ങുമ്പോള്‍ അത് ലോകക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിന്തകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരിക്കും. ഇത് മൂന്നാം ലോകയുദ്ധത്തിലേക്കായിരിക്കും മനുഷ്യരാശിയെ നയിക്കുക.
തായ് വാന്‍ കീഴടക്കുന്നതോടെയാണ് ചൈനയുടെ പടയോട്ടം തുടങ്ങുക. ഇതോടെ ചൈന, പുതിയൊരു ചൈനയായി മാറുമെന്നാണ് അവരുടെ രഹസ്യറിപ്പോര്‍ട്ടിലുളളത്. അപ്പോഴേക്കും റഷ്യയും ജപ്പാനും തകരുമെന്നും വന്‍ ശക്തികളായ അമേരിക്കയും ഇന്ത്യയും വളര്‍ച്ച മുരടിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍ . ഈയൊരു പശ്ചാത്തലത്തില്‍ തങ്ങളുടെ രാഷ്ട്രീയ – സൈനിക നീക്കങ്ങള്‍ ഫലപ്രദമാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
chinese_army_vyganews
ഇന്ത്യയുമായി നേരിട്ടൊരു യുദ്ധമല്ല ചൈന പ്രതീക്ഷിക്കുന്നത്. എന്നാല്‍ ദക്ഷിണ ടിബറ്റുമായുളള യുദ്ധത്തില്‍ ഇന്ത്യ ഇടപെടുമെന്ന് ചൈന കരുതുന്നു. പിന്നീടിത് ഇന്ത്യ – ചൈന യുദ്ധമായി മാറാനുളള സാധ്യതയും അവര്‍ തളളിക്കളയുന്നില്ല. കാരണം ഈ സമയത്ത് അരുണാചല്‍ പ്രദേശ് തങ്ങളുടെ വരുതിയിലാക്കാനാണ് ചൈനയുടെ നീക്കം. ഇതില്‍ വിജയിച്ചാല്‍ അസം, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ചൈനയുടെ നീക്കങ്ങള്‍. ഈയവസ്ഥയില്‍ ഇന്ത്യയുമായി പരിപൂര്‍ണ യുദ്ധം ചൈന പ്രതീക്ഷിക്കുന്നു. ഈ യുദ്ധത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നും സാമ്പത്തികനില താറുമാറാക്കാന്‍ കഴിയുമെന്നുമാണ് ചൈനയുടെ കണക്കുകൂട്ടല്‍ .
ചൈനയുടെ രഹസ്യറിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അമേരിക്ക, ജപ്പാന്‍ , റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ മൃദുസമീപനമാണ് പുലര്‍ത്തുന്നത്. ഇതേസമയം, ചൈനയോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നു.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി പാകിസ്ഥാനെ സഹായിക്കാനും ചൈന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ പരോക്ഷമായി ഇടപെടുകയാണ് ഇതിന് ചൈന കണ്ടെത്തിയിരിക്കുന്ന മാര്‍ഗം. ഇതിനായി ചൈന സങ്കീര്‍ണമായ ആയുധങ്ങള്‍ പാകിസ്ഥാന് നല്‍കും. 2035ലായിരിക്കും ഇത്. പാകിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്ന സമയത്തായിരിക്കും ചൈന ടിബറ്റിന് വേണ്ടി ആക്രമണം അഴിച്ചുവിടുക. പാകിസ്ഥാനുമായി പോരടിക്കുമ്പോള്‍ ടിബറ്റ് പ്രശ്‌നത്തില്‍ ഇന്ത്യക്ക് ഇടപെടാനാവില്ലെന്നും ഇതിലൂടെ ടിബറ്റും അരുണാചല്‍ പ്രദേശും വരുതിയിലാവുമെന്നും ചൈന കരുതുന്നു.
Chinese-Military-vyganews
ചൈനയിലെ ഉന്നത സൈനിക മേധാവികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വവും ചൈനീസ് പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സുമൊക്കെ രഹസ്യ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ചൈനയുടെ പദ്ധതികള്‍ മൂന്നാം ലോകയുദ്ധത്തിന് വഴിതുറക്കുമെന്നതില്‍ സംശയമില്ല.
READ MORE>>>http://vyganews.com/china-plans-to-become-worlds-superpower/


Askar Vengad





No comments:

Post a Comment